മത്തങ്ങക്കുരു കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

Web Desk   | Asianet News
Published : Nov 26, 2021, 10:12 PM ISTUpdated : Nov 26, 2021, 10:53 PM IST
മത്തങ്ങക്കുരു കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

Synopsis

മത്തങ്ങ വിത്തുകൾ ഉൾപ്പെടുത്തുന്നത് ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമായതിനാൽ അസ്ഥികളുടെ രൂപീകരണത്തിനും മികച്ചതാണ്.

മത്തങ്ങക്കുരു (pumpkin seeds) പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. ഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അത് പോലെ തന്നെ കലോറിയും കുറവുള്ള പച്ചക്കറിയാണ്. വിറ്റാമിനുകളുടെയും (എ, സി, ഇ) ധാതുക്കളുടെയുമൊക്കെ (ബീറ്റാ കരോട്ടിൻ) കലവറയാണ് മത്തങ്ങ. മത്തങ്ങ മാത്രമല്ല, അതിന്റെ ഉള്ളിൽ കാണപ്പെടുന്ന വിത്തുകളും (കുരു) വളരെ പോഷകസമൃദ്ധമാണ്. 

മത്തങ്ങ വിത്തുകൾ ഉൾപ്പെടുത്തുന്നത് ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, അവ അസ്ഥികളുടെ രൂപീകരണത്തിനും മികച്ചതാണ്. ഇതുകൂടാതെ, അവ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ സ്വാഭാവിക ഉറവിടമാണെന്ന് ഫിറ്റ്ബീ ഫിറ്റ്നസിന്റെ പ്രോഗ്രാം ഡയറക്ടറും മുഖ്യ പരിശീലകനും അവിനാഷ് രാജപേട്ട് പറഞ്ഞു. 

കണ്ണുകളുടെ ആരോ​ഗ്യത്തിന് വിറ്റാമിൻ 'എ' യുടെ പങ്ക് വളരെ വലുതാണ്. ഒരു കപ്പ് പാകം ചെയ്യപ്പെട്ട മത്തങ്ങയിൽ, നമ്മുടെ ശരീരത്തിന് പ്രതിദിനം വേണ്ടുന്ന വിറ്റാമിൻ 'എ' കൂടുതൽ അടങ്ങിയിരിക്കുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. 

മത്തങ്ങ പതിവായി കഴിക്കുകയാണെങ്കിൽ വ്യത്യസ്ത തരത്തിലുള്ള കാൻസറിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ശക്തമായ 'ആന്റി ഓക്‌സിഡന്റ്' ശേഷി ഉള്ളതുകൊണ്ടാണിത് സാധിക്കുന്നത്. മത്തങ്ങ വിത്ത് അടങ്ങിയ ഭക്ഷണക്രമം വയർ, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയിൽ പിടിപെട്ടേക്കാവുന്ന കാൻസർ സാധ്യത കുറയ്ക്കുന്നു.

മത്തങ്ങയിൽ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം ശരീരത്തിലുടനീളം കാത്സ്യം, പൊട്ടാസ്യം എന്നിവ എത്തിക്കാൻ സഹായിക്കുന്നു. നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെയും രക്തത്തിലെ പഞ്ചസാരയുടെ പരിപാലനത്തെയും സഹായിക്കുന്നു. 

പൊണ്ണത്തടിയും ക്യാൻസറും തമ്മിൽ ബന്ധമുണ്ടോ? ഡോക്ടർ പറയുന്നത്

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...