ചായയുടെ കൂടെ കഴിക്കാൻ ഓട്സ് ഉഴുന്ന് വട; റെസിപ്പി

Web Desk   | Asianet News
Published : Nov 26, 2021, 04:16 PM ISTUpdated : Nov 26, 2021, 04:25 PM IST
ചായയുടെ കൂടെ കഴിക്കാൻ ഓട്സ് ഉഴുന്ന് വട; റെസിപ്പി

Synopsis

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം തയ്യാറാക്കാം.  

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ...

ഓട്സ്                                                   ഒരു കപ്പ്‌
ഉഴുന്ന്                                               ഒരു കപ്പ്‌
പച്ചമുളക്                                          3 എണ്ണം
ഇഞ്ചി                                                 2 സ്പൂൺ
കറിവേപ്പില                                      2 തണ്ട്
ഉപ്പ്                                                   ആവശ്യത്തിന്
സവാള ചെറുതായി അരിഞ്ഞത്       കാൽ കപ്പ്
കുരുമുളക്                                      കാൽ സ്പൂൺ
സൺഫ്ലവർ ഓയിൽ                      വറുക്കാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ഓട്സ് ഒരു കപ്പ് വെള്ളത്തിൽ ഇട്ടു ഒരു മണിക്കൂർ വയ്ക്കുക. ഉഴുന്ന് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു എടുക്കുക.
 അതിനു ശേഷം വെള്ളം ചേർക്കാതെ ഓട്സും, ഉഴുന്നും നന്നായി അരച്ച് എടുക്കുക, ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് അരയ്ക്കാം, അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ചെറുതായി അരിഞ്ഞ പച്ചമുളക്, കറി വേപ്പില, സവാള, കുരുമുളക് മുഴുവനോടെ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, വടയുടെ രൂപത്തിൽ മാവ് എണ്ണയിലേക്ക് ഇട്ടു നന്നായി വറുത്തു എടുക്കുക. 

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

 

PREV
Read more Articles on
click me!

Recommended Stories

അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ ഔഷധ ഗുണങ്ങളുള്ള ഇവ മതി
സപ്ലിമെന്റുകൾ വേണ്ട; ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഇതാ