ദിവസവും പാവയ്ക്ക കഴിക്കാം; അറിയാം ഈ ആരോഗ്യഗുണങ്ങൾ...

By Web TeamFirst Published Mar 1, 2021, 12:49 PM IST
Highlights

വിറ്റാമിന്‍  ബി, സി, ഇരുമ്പ്, പൊട്ടാസ്യം,  മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

പാവയ്ക്കയ്ക്ക് എന്തൊരു കയ്പ്പാണ്! പാവയ്ക്ക ഇഷ്ടപ്പെടുന്നവരായി അധികം ആരും ഉണ്ടാകില്ല. എന്നാല്‍ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. അമിതവണ്ണം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്ക സഹായിക്കും. 

വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണം പാവയ്ക്കാജ്യൂസിനുമുണ്ട്. നിങ്ങള്‍ക്കറിയാത്ത പാവയ്ക്കയുടെ ചില ഗുണങ്ങള്‍ നോക്കാം. 

ഒന്ന്...

വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. കൂടാതെ 'ആന്‍റി ഇൻഫ്ലമേറ്ററി' ഗുണങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും.

രണ്ട്...

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താൻ പാവയ്ക്ക സഹായിക്കുന്നു. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. 

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

 

നാല്...

പ്രമേഹ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കുന്നത് നല്ലതാണ്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക സഹായിക്കും.

അഞ്ച്...

അമിതവണ്ണം പലരുടെയും പ്രധാന പ്രശ്നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കലോറിയും വളരെ കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Also Read: പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്...

click me!