കട്ടന്‍ ചായ കുടിച്ചാല്‍ ലഭിക്കുന്ന പത്ത് ഗുണങ്ങള്‍

By Web TeamFirst Published Jun 12, 2019, 11:31 AM IST
Highlights

രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കാതെ എങ്ങനെ ഒരു ദിവസം ആരംഭിക്കും? പാല്‍ ഇല്ലെങ്കില്‍ കട്ടന്‍ ചായ തന്നെ ശരണം. കട്ടന്‍ ചായ ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും.

രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കാതെ എങ്ങനെ ഒരു ദിവസം ആരംഭിക്കും? പാല്‍ ഇല്ലെങ്കില്‍ കട്ടന്‍ ചായ തന്നെ ശരണം. കട്ടന്‍ ചായ ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. ഈ കട്ടന്‍ ചായയ്‌ക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. യുഎസിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ ഈ വിഷയത്തെ കുറിച്ച് പഠനം നടത്തി. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്... 

വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് ഒരു പഠനം പറയുന്നത്. 

രണ്ട്... 

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.

മൂന്ന്... 

കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

നാല്...

ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവൊനോയ്ഡ്സ് എന്ന ആന്‍റി ഓക്സിഡന്‍റാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ.

അഞ്ച്...

സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. കട്ടന്‍ ചായ കുടിക്കുമ്പോള്‍ പഞ്ചസാര അധികം കുടിക്കരുത്. 

ആറ്...

ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

ഏഴ്... 

ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

എട്ട്... 

ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഒന്‍പത്...

 കട്ടന്‍ചായയിലെ ഫ്ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്.

പത്ത്...

 ക്ഷോഭമില്ലാതാക്കാന്‍ കട്ടന്‍ചായ കുടി സഹായിക്കും.

 

click me!