തണുപ്പുകാലത്ത് ക്യാരറ്റ് ജ്യൂസ് കുടിക്കാം; അറിയാം ഗുണങ്ങള്‍...

By Web TeamFirst Published Dec 15, 2020, 3:13 PM IST
Highlights

തണുപ്പുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് തയ്യാറാക്കി ഈ സമയത്ത് കുടിക്കാവുന്നതാണ്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്. 

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരണം. തണുപ്പുകാലത്ത് ശരീരത്തിന് പോഷകങ്ങള്‍ക്കൊപ്പം തന്നെ പ്രതിരോധശേഷി കൂടി ആവശ്യമാണ്. 

തണുപ്പുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് തയ്യാറാക്കി ഈ സമയത്ത് കുടിക്കാവുന്നതാണ്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 

അറിയാം ക്യാരറ്റ് ജ്യൂസിന്‍റെ ഗുണങ്ങള്‍...

ഒന്ന്... 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. വിറ്റാമിന്‍ എ ക്യാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കൂടാതെ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയൊക്കെ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം.  ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

 

നാല്...

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ക്യാരറ്റ് ജ്യൂസ് നല്ലതാണ്.

ആറ്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് കുടിക്കാം. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Also Read: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം 'ഗ്രീന്‍ പീസ്'

click me!