നാരങ്ങ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

By Web TeamFirst Published Oct 16, 2020, 7:28 PM IST
Highlights

ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. 

നാരങ്ങ വെള്ളത്തെ അത്ര നിസാരമായി കാണ്ടേണ്ട. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഫലമാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.നാരങ്ങാവെളളം ശീലമാക്കുന്നത് ആരോ​ഗ്യം കാത്ത് സൂക്ഷിക്കുന്നതിന് ഏറെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. മാത്രമല്ല, പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും.

 

 

മധുരം ഒഴിവാക്കി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് ഏറെ നല്ലത്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ നാരങ്ങയ്ക്ക് കഴിവുണ്ട്. ‌ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.  ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്.

അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

ഗര്‍ഭിണികള്‍ എല്ലാ ദിവസവും കഴിക്കേണ്ട മൂന്ന് ഭക്ഷണം....


 

click me!