Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികള്‍ എല്ലാ ദിവസവും കഴിക്കേണ്ട മൂന്ന് ഭക്ഷണം....

ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ പതിവായിത്തന്നെ കഴിക്കുന്നത് ഉത്തമമാണ്. അത്തരത്തില്‍ ദിവസവും കഴിക്കാവുന്ന മൂന്ന് തരം ഭക്ഷണത്തെ പട്ടികപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍

three foods which should eat by pregnant ladies regularly
Author
Trivandrum, First Published Oct 16, 2020, 2:19 PM IST

ഗര്‍ഭിണികള്‍ തങ്ങളുടെ ഡയറ്റ് നല്ല് പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് കൂടി വേണ്ടുന്ന പോഷകങ്ങളാണ് അമ്മ കഴിക്കേണ്ടത്. ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം പരമാവധി ഭക്ഷണത്തിലൂടെ തന്നെ നേടാന്‍ ശ്രമിക്കണം. 

ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ പതിവായിത്തന്നെ കഴിക്കുന്നത് ഉത്തമമാണ്. അത്തരത്തില്‍ ദിവസവും കഴിക്കാവുന്ന മൂന്ന് തരം ഭക്ഷണത്തെ പട്ടികപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍. 

ഒന്ന്...

പെരും ജീരകമാണ് ഈ പട്ടികയില്‍ ഒന്നാമത് വരുന്നത്. സാധാരണഗതിയില്‍ ഏതെങ്കിലും കറികളിലോ വെള്ളത്തിലോ മറ്റോ ചേര്‍ത്താണ് നമ്മള്‍ പെരുംജീരകം കഴിക്കാറ്. ഗര്‍ഭിണികളാണെങ്കില്‍ പെരുംജീരകം, വെള്ളത്തില്‍ ചേര്‍ത്തോ, വെറുതെ ചവച്ചരച്ചോ കഴിക്കുന്നതാണേ്രത നല്ലത്. പ്രധാനമായും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനാണ് പരെരുംജീരകം സഹായിക്കുക. 

 

three foods which should eat by pregnant ladies regularly

 

ദഹനം കൃത്യമാകാത്തത് മൂലം നെഞ്ചെരിച്ചിലും ഗ്യാസുമെല്ലാം ഉണ്ടാകുന്നത് ഗര്‍ഭിണികളില്‍ സാധാരണമാണ്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പെരുംജീരകം സഹായകമാകുന്നത്. 

രണ്ട്...

രണ്ടാമതായി ഡ്രൈഡ് ആപ്രിക്കോട്ടാണ് ഗര്‍ഭിണികള്‍ പതിവായി കഴിക്കേണ്ട ഭക്ഷണമായി നമാമി അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നത്. അയേണിനാല്‍ സമ്പുഷ്ടമാണത്രേ 'ഡ്രൈഡ് ആപ്രിക്കോട്ട്'. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്താനും ഇതിന് പ്രത്യേക കഴിവുണ്ടത്രേ. ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്ക് മധുരത്തോട് കൂടുതല്‍ താല്‍പര്യം വരാറുണ്ട്. 

ഇവര്‍ മധുരപലഹാരങ്ങള്‍ ധാരാളമായി കഴിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്‌തേക്കാം. ഗര്‍ഭിണിയാകുമ്പോള്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത ഇതിന് പുറമെ തന്നെ നില്‍ക്കുമ്പോഴാണ് ഭക്ഷണത്തിലെ ഈ നിയന്ത്രണമില്ലായ്മ കൂടി ഉണ്ടാകുന്നത്. 

 

three foods which should eat by pregnant ladies regularly

 

എന്നാല്‍ ഡ്രൈഡ് ആപ്രിക്കോട്ട് ഗര്‍ഭിണിയുടെ ഇത്തരത്തിലുള്ള മധുര ഭ്രമത്തെ പിടിച്ചുകെട്ടാന്‍ സഹായകമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

മൂന്ന്...

മൂന്നാമതായി ഈ പട്ടികയിലുള്‍പ്പെടുന്നത് ബദാം ആണ്. ഏറ്റവും 'ഹെല്‍ത്തി' ആയ നട്ട്‌സ് ആയിട്ടാണ് ബദാമിനെ കണക്കാക്കുന്നത് തന്നെ. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ഇ, ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ നല്ലരീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു.

Also Read:- ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം...

Follow Us:
Download App:
  • android
  • ios