ആരോഗ്യത്തെ കുറിച്ച് മുമ്പെങ്ങുമില്ലാത്ത വിധം ചര്‍ച്ചകളുണ്ടാകുന്ന കാലമാണിത്. കൊറോണ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. നേരത്തേ രോഗ പ്രതിരോധശേഷിയും ഭക്ഷണവും തമ്മിലുള്ള ബന്ധമൊന്നും ശ്രദ്ധിക്കാതെ കടന്നുപോന്നിരുന്നവര്‍ നിലവില്‍ ഇതിന് നല്‍കുന്ന പ്രധാന്യം വളരെ വലുതാണ്. 

ഇത്തരത്തില്‍ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും ഒപ്പം തന്നെ വണ്ണം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം നമ്മെ സഹായിക്കുന്ന ഒരു സ്‌പെഷ്യല്‍ ജ്യൂസാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

കക്കിരി, കിവി എന്നീ രണ്ട് ചേരുവകള്‍ മാത്രമാണ് ഇതിലേക്ക് ആവശ്യമായി വരുന്നുള്ളൂ. ഇവ രണ്ടും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമായവയാണ്. ഒപ്പം തന്നെ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്. ഇനി ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 

കിവിയും കക്കിരിയും ആവശ്യാനുസരണം എടുത്ത് കഷ്ണങ്ങളായി മുറിച്ച് ഒരു മണിക്കൂര്‍ നേരത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം പുറത്തെടുത്ത് ക്രഷ് ചെയ്ത ഐസിനും അല്‍പം വെള്ളത്തിനുമൊപ്പം മിക്‌സിയില്‍ അടിച്ചെടുക്കാം. ആവശ്യമെങ്കില്‍ ഫ്‌ളേവറിന് വേണ്ടി ചെറിയൊരു കഷ്ണം ഇഞ്ചിയും ചേര്‍ക്കാം. ജ്യൂസ് തയ്യാര്‍.

Also Read:- 'ഇമ്മ്യൂണിറ്റി'ക്ക് നല്ല കിടിലന്‍ ഷേക്ക്; തയ്യാറാക്കാന്‍ ആകെ വേണ്ടത് അഞ്ച് മിനുറ്റ്...