
വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പിണ്ടിയും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു.
അറിയാം, വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ...
ഒന്ന്...
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ (Urinary Tract Infection -UTI) മൂലമുള്ള വേദനയും അസ്വസ്ഥതയും അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.
രണ്ട്...
ജീവകം ബി 6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.
മൂന്ന്...
വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്.
നാല്...
വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ ആസിഡ് നില നിയന്ത്രിക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകമാണ്.