കറിവേപ്പില കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Jun 30, 2021, 6:49 PM IST
Highlights

കറിവേപ്പിലയിട്ട് തളിപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കാനും ഫലപ്രദമാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, ഇ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലെ ആന്റി ഓക്സിഡന്റും ആന്റിസെപ്റ്റിക് ഗുണങ്ങളും മുഖക്കുരു തടയാൻ സഹായിക്കുന്നു. 

മിക്ക കറികളിലും ചേർക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലക്ക് പല അസുഖങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം പോഷകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. 

 കറിവേപ്പിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നു. 
ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ മികച്ചതാണ് കറിവേപ്പില. മാത്രമല്ല രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കാൻസർ സാധ്യത കുറയ്ക്കാനുമെല്ലാം കറിവേപ്പിലയ്ക്ക് കഴിയുമെന്നും പൂജ പറഞ്ഞു. 

കറിവേപ്പിലയിട്ട് തളിപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കാനും ഫലപ്രദമാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, ഇ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലെ ആന്റി ഓക്സിഡന്റും ആന്റിസെപ്റ്റിക് ഗുണങ്ങളും മുഖക്കുരു തടയാൻ സഹായിക്കുന്നു. 

ട്വിറ്ററില്‍ ഹിറ്റായി ഒരു മാതളം; കാരണം ഇതാണ്...

കറിവേപ്പില ഉണക്കി പൊടിച്ച് ഒരു കുപ്പിയിലാക്കി വയ്ക്കുക. ദിവസവും ഇത് നുള്ള് കഴിക്കുന്നത് ഹൃദയം സംബന്ധമായ അസുഖങ്ങൾ അകറ്റാൻ ​ഫലപ്രദമാണെന്നും അവർ പറയുന്നു. മാത്രമല്ല കറിവേപ്പില മോരില്‍ ചേർത്ത് കഴിക്കുകയോ നാലോ അഞ്ചോ ഇലകൾ ചവച്ചരച്ച് കഴിക്കുകയോ ചെയ്യുന്നത് വയറിന്റെ ആരോഗ്യത്തിനും വിര ശല്യത്തിനുമെല്ലാം നല്ലതാണെന്നും പൂജ പറഞ്ഞു.

click me!