സാധാരണഗതിയില്‍ നമുക്കറിയാം, മാതളം ചുവന്ന നിറത്തിലാണുള്ളത്. പുറംഭാഗവും അകംഭാഗവുമെല്ലാം ചുവന്നിരിക്കും. ചില സമയങ്ങളില്‍ നിറം അല്‍പം മങ്ങിയും ഇരിക്കാറുണ്ട്. എന്നാല്‍ മുഴുവനായി വെളുത്ത നിറത്തില്‍ മാതളം ഉണ്ടാകാറുണ്ടോ?

ധാരാളം പോഷകമൂല്യമുള്ള പഴമാണ് മാതളം. രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വര്‍ധിപ്പിക്കാനാണ് പ്രധാനമായും മാതളം സഹായിക്കുന്നത്. ഇതിനൊപ്പം തന്നെ ഇതിലടങ്ങിയിരിക്കുന്ന വിവിധ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളുമെല്ലാം പലവിധത്തില്‍ ആരോഗ്യത്തെ സ്വാധീനിക്കുന്നു. 

സാധാരണഗതിയില്‍ നമുക്കറിയാം, മാതളം ചുവന്ന നിറത്തിലാണുള്ളത്. പുറംഭാഗവും അകംഭാഗവുമെല്ലാം ചുവന്നിരിക്കും. ചില സമയങ്ങളില്‍ നിറം അല്‍പം മങ്ങിയും ഇരിക്കാറുണ്ട്. എന്നാല്‍ മുഴുവനായി വെളുത്ത നിറത്തില്‍ മാതളം ഉണ്ടാകാറുണ്ടോ? 

ഏതായാലും അത്തരത്തില്‍ മുഴുവനായി വെളുത്തിരിക്കുന്ന മാതളത്തെ കുറിച്ച് വന്നൊരു ട്വീറ്റ് ഇതിനോടകം തന്നെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. മറ്റൊന്നുമല്ല, ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് മിക്കവരെയും ആകര്‍ഷിച്ചത്. 

നേരത്തെ സൂചിപ്പിച്ചത് പോലെ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു എന്നതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിക്കാറുള്ള പഴമാണ് മാതളം. എന്നാല്‍ വെളുത്തിരിക്കുന്ന മാതളത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്റര്‍ യൂസര്‍ എഴുതിയത് നോക്കൂ...

Scroll to load tweet…

'ഇതെന്ത് മാതളമാണ്, ഇതിന് തന്നെ രക്തം ആവശ്യമാണ്' എന്നാണ് വെളുത്ത മാതളത്തെ കുറിച്ച് ട്വീറ്റ് ചെയ്ത യുവതി കുറിച്ചിരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി വലിയ രീതിയിലാണ് ചിത്രം പ്രചരിച്ചത്.

Scroll to load tweet…

ഇതിനിടെ വെളുത്ത മാതളം ഉണ്ടെന്നും അവയുടെ പ്രത്യേകതകളെ കുറിച്ച് സംസാരിച്ചും ചിലര്‍ രംഗത്തെത്തി. മറ്റ് ചിലര്‍ കുറെക്കൂടി രസകരമായ അടിക്കുറിപ്പുകളോടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

Also Read:- അടുക്കളയില്‍ ഈ സൗകര്യം വേണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ? വൈറലായ ചിത്രം...