ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശീലമാക്കൂ...

By Web TeamFirst Published Jun 18, 2019, 9:51 PM IST
Highlights

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും.  ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. 

ആരോ​ഗ്യം സംരക്ഷിക്കുന്നതിൽ ഇഞ്ചിയുടെ പങ്ക് വളരെ വലുതാണ്. കൊളസ്ട്രോൾ, തുമ്മൽ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിച്ചാൽ മതിയാകും. പലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും.  ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. 

മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും കഴിയും. കാരണം മരുന്നുകള്‍ക്ക് തുല്യ ശക്തിയുള്ള ഘടകങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നത്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. 
 
click me!