ചുവന്ന ചീര കഴിക്കൂ, പലതുണ്ട് ഗുണങ്ങൾ ​

By Web TeamFirst Published Dec 20, 2019, 4:29 PM IST
Highlights

ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും.  

ചുവന്നചീരയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളുടെ ഒരു കലവറയാണ് ചുവന്നചീര. ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രമേഹം എന്നിവ  തടയാനും ചുവന്ന ചീര ഉത്തമമാണ്.. 

ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും.  ഇതിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

രക്തയോട്ടം വർധിപ്പിക്കാൻ ചുവന്ന ചീര സഹായിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്നചീരയ്ക്ക് സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും.

click me!