Latest Videos

പാലക് ചീര കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ ഇതൊക്കെയാണ്

By Web TeamFirst Published Jan 24, 2023, 6:18 PM IST
Highlights

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാലക് ചീര രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക് ചീര. 

ശൈത്യകാലത്ത് പോഷകസമൃദ്ധമായ നിരവധി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ദൈനംദിന ഭക്ഷണത്തിൽ ധാരാളം പച്ച ഇലക്കറികൾ ചേർക്കുന്നത് ​ഗുണം ​ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ചീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്.  

ചീര രുചികരമായ കറികളോ ചപ്പാത്തിയിലോ ചേർത്ത് കഴിക്കാവുന്നതാണ്.  ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാലക് ചീര രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക് ചീര. 

പാലക് ചീര സൂപ്പാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ അണുബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നു. ചീരയിലടങ്ങിയിരിക്കുന്ന അയൺ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീര വീക്കം കുറയ്ക്കാനും ആസ്ത്മ, മൈഗ്രെയ്ൻ തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും ചീര സഹായിക്കും. ഈ ഗുണങ്ങൾ പ്രമേഹരോഗികൾക്ക് ഒരു സൂപ്പർഫുഡ് ആക്കുന്നു. പാലക് ചീരയിൽ ആൽഫ-ലിപോയിക് ആസിഡ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിന് പാലക് ചീര സഹായകമാണ്.

ചീരയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ പ്രഭാവം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന കരോട്ടിനോയിഡുകൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ പാലക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഒപ്റ്റിമൽ അളവിൽ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഈ സൂപ്പ് നിങ്ങൾക്ക് ഇഷ്ടമാകും, എളുപ്പം തയ്യാറാക്കാം

 

click me!