അരിയില്‍ നിന്നാണ് പൊരി തയ്യാറാക്കുന്നത്. അധികവും ഉത്സവസമയത്താണ് ഇത് കാര്യമായി കച്ചവ
ത്തിനെത്തുന്നതും ആളുകള്‍ വാങ്ങിക്കുന്നതും. അല്ലാത്ത സമയങ്ങളിലും പാക്കറ്റുകളിലായി ഇത് വാങ്ങിക്കാൻ കിട്ടും. ചില നോര്‍ത്തിന്ത്യൻ വിഭവങ്ങളില്‍ ചേരുവയായും, അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ത്ത് 'ക്രിസ്പി'യായ ലഡ്ഡുവായും എല്ലാം പൊരി ഉപയോഗിക്കാറുണ്ട്.
നമ്മള്‍ വിപണിയില്‍ നിന്ന് പാക്ക് ചെയ്ത നിലയില്‍ വാങ്ങിക്കുന്ന പല വിഭവങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പലപ്പോഴും നാം അറിയാറില്ല. പാക്ക് ചെയ്ത്- എളുപ്പത്തില്‍ കഴിക്കാവുന്ന അവസ്ഥയിലേക്ക് ഇവയെ എങ്ങനെയാണ് എത്തിക്കുന്നത്, അതിന് പിന്നില്‍ എത്ര പ്രയത്നമുണ്ട്- എത്ര ഘട്ടങ്ങളിലുള്ള ജോലികളുണ്ട് എന്നെല്ലാം നാം അറിയാതെ പോകാം.
ഇത്തരം കാര്യങ്ങള്‍ അറിയാൻ സാധിച്ചാല്‍ അത് ഏറെ കൗതുകം നമ്മളില്‍ നിറയ്ക്കാറുമുണ്ട്. സമാനമായ രീതിയില്‍ പൊരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.
നമുക്കറിയാം, അരിയില്‍ നിന്നാണ് പൊരി തയ്യാറാക്കുന്നത്. അധികവും ഉത്സവസമയത്താണ് ഇത് കാര്യമായി കച്ചവ
ത്തിനെത്തുന്നതും ആളുകള്‍ വാങ്ങിക്കുന്നതും. അല്ലാത്ത സമയങ്ങളിലും പാക്കറ്റുകളിലായി ഇത് വാങ്ങിക്കാൻ കിട്ടും. ചില നോര്‍ത്തിന്ത്യൻ വിഭവങ്ങളില്‍ ചേരുവയായും, അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ത്ത് 'ക്രിസ്പി'യായ ലഡ്ഡുവായും എല്ലാം പൊരി ഉപയോഗിക്കാറുണ്ട്.
ഇവയെല്ലാം ധാരാളം കഴിച്ചിട്ടുണ്ടെങ്കിലും അരിയില്‍ നിന്നാണ് ഇതുണ്ടാക്കുന്നതെന്ന് മിക്കവര്‍ക്കും അറിയാമെങ്കിലും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത്- പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത് എന്നത് മിക്കവര്‍ക്കും അറിയാൻ വഴിയില്ല.
നാസികില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്ററാണ് 'വെജ്ജീ ബൈറ്റ്' എന്ന പേജിലൂടെ പൊരി വ്യാവസായികാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഒരിടത്ത് നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി തൊഴിലാളികള്‍ ചൂടിലും പുകയിലുമെല്ലാം ഒരേസമയം കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഇതുണ്ടാക്കുന്നത്.
അരി ആദ്യം വെറുതെ ചട്ടിയിലിട്ട് ചൂടാക്കിയെടുക്കുകയാണിവര്‍ ചെയ്യുന്നത്. ഇതിന് ശേഷം വെള്ളമോ എണ്ണയോ പോലെ എന്തോ അല്‍പം ചേര്‍ത്ത് വീണ്ടും ചൂടാക്കുന്നു. ശേഷം അടുപ്പത്ത് വച്ച വലിയ കടായിയില്‍ നിറച്ച മണലിലേക്ക് ഇത് ചേര്‍ക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഈ മണലില്‍ കിടന്നാണ് പൊരിയുണ്ടാകുന്നത്. ഇതില്‍ നിന്ന് പാത്രത്തില്‍ പൊരി കോരിയെടുത്ത് അരിച്ച് മണല്‍ വേര്‍തിരിച്ച് പൊരി ഒരിടത്ത് കൂട്ടിയിടുകയാണ്.
കാഴ്ചയ്ക്ക് ശരിക്കും കൗതുകം നിറയ്ക്കുന്നത് തന്നെയാണ് ഇതെല്ലാം. എന്നാല്‍ വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും തൊഴിലാളികളുടെ കഷ്ടപ്പാടും ഒപ്പം തന്നെ ജീവിതരീതി മൂലം അവരുടെ ശരീരം ജിമ്മില്‍ വര്‍ക്ക് ചെയ്യുന്നവരുടെ ശരീരത്തെക്കാള്‍ ഫിറ്റായി ഇരിക്കുന്നതിനെ കുറിച്ചുമെല്ലാമാണ് അഭിപ്രായപ്പെടുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ഹോട്ട് ഡോഗ്' ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? വീഡിയോ...