എന്തുകൊണ്ട് പയർവർഗങ്ങൾ മുളപ്പിച്ചു കഴിക്കണം?

By Web TeamFirst Published Sep 13, 2019, 11:52 AM IST
Highlights

ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. 

ചെറുപയർ, വൻപയർ, കടല ഇവയെല്ലാം തലേന്നു രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച് പിറ്റേന്ന് കറിവയ്ക്കുകയാണ് മിക്കവരും ചെയ്യുന്നത് എന്നാൽ ഇതേ പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. 

സ്ഥിരമായി മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നുതില്‍ സഹായിക്കുന്നു. ഇന്ന് മിക്കവര്‍ക്കിടയിലും കണ്ടുവരുന്ന പ്രശ്നം കൂടിയാണ് അസിഡിറ്റി. ഇത് ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍.കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അളവ് കുറയ്ക്കാനാകും.

മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറിലുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.

ഫാറ്റി ലിവർ രോ​ഗമുള്ളവർ ദിവസവും അൽപം ചെറുപയർ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ. പൊട്ടാഷ്യവും ഫെെബറും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മുളപ്പിച്ച പയർ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. 


 

click me!