വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം 'ഗ്രീന്‍ പീസ്'

By Web TeamFirst Published Dec 8, 2020, 9:00 AM IST
Highlights

വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് 'ഗ്രീന്‍ പീസ്' എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്. 

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്  'ഗ്രീന്‍ പീസ്'. ഇവ ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ്. അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. 

വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് ഗ്രീന്‍ പീസ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്. 

അറിയാം ഗ്രീന്‍ പീസിന്‍റെ ഗുണങ്ങള്‍...

ഒന്ന്...

ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു.  ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്താം. 

രണ്ട്...

പ്രോട്ടീനിന്‍റെ കലവറയാണ് ഗ്രീന്‍ പീസ്. 100 ഗ്രാം ഗ്രീന്‍ പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഗ്രീന്‍ പീസ് മാത്രം മതി. ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇതിലൂടെ ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കും.  

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും നല്ലതാണ്. 

 

നാല്...

പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഗ്രീന്‍ പീസ്.  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

അഞ്ച്...

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഗ്രീന്‍ പീസ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

ആറ്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Also Read: വയറു കുറയ്ക്കാന്‍ സഹായിക്കും ഈ പാനീയങ്ങള്‍...

click me!