'ചൂടാണ്, തൊടരുത്'; മീൻ പൊരിക്കുന്ന മോഹന്‍ലാല്‍; വീഡിയോ

Published : Dec 06, 2020, 04:30 PM ISTUpdated : Dec 06, 2020, 04:43 PM IST
'ചൂടാണ്, തൊടരുത്'; മീൻ പൊരിക്കുന്ന മോഹന്‍ലാല്‍; വീഡിയോ

Synopsis

അടുത്തിടെ ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന ലാലേട്ടന്‍റെ ചിത്രങ്ങൾ സൈബര്‍ ലോകത്ത് വൈറലായിരുന്നു. അതിനുപിന്നാലെയാണ് വീഡിയോയും പ്രചരിക്കുന്നത്.


കൊറോണ കാലത്ത് മിക്ക സിനിമാതാരങ്ങളും പാചക പരീക്ഷണങ്ങളില്‍ തിരക്കിലാണ്. അത്തരത്തില്‍ പല താരങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പാചകത്തിലും താന്‍ വിദ​ഗ്ധനാണെന്ന് തെളിയിക്കുകയാണ് മലയാളികളുടെ മഹാനടന്‍ മോഹന്‍ലാല്‍.  മീന്‍ പൊരിക്കുന്ന ലാലേട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അടുത്തിടെ ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന ലാലേട്ടന്‍റെ ചിത്രങ്ങൾ സൈബര്‍ ലോകത്ത് വൈറലായിരുന്നു. അതിനുപിന്നാലെയാണ് വീഡിയോയും പ്രചരിക്കുന്നത്. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

മീൻ പൊരിക്കുന്ന ലാലേട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. ചൂടുള്ള പാനില്‍ നിറഞ്ഞങ്ങനെ കിടക്കുന്ന മീൻ പൊള്ളിച്ചെടുക്കുകയാണ് താരം. പാത്രത്തെ വട്ടംചുറ്റുന്ന ലാലേട്ടനെയും വീഡിയോയില്‍ കാണാം. പശ്ചാത്തലത്തിൽ ജസ്റ്റിൻ ബീബറിന്റെ ‘ഇന്റെൻഷൻസ്’ എന്ന ഗാനവും കേൾക്കാം. 'ചൂടാണ്, തൊടരുത്'- എന്ന കുറിപ്പോടെയാണ് സമീർ ഹംസയുടെ പോസ്റ്റ്.

 


വെള്ള ഷര്‍ട്ടും ചുവപ്പ് പൈജാമയുമാണ് ലാലേട്ടന്‍റെ വേഷം. വീഡിയോ വൈറലായതോടെ താരത്തിന്‍റെ ആരാധകര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: അമ്മയ്ക്കായി വീണ്ടും പാചകം ചെയ്ത് ചിരഞ്ജീവി; വീഡിയോ...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍