
ചായക്ക് പകരം ശരിയായ പാനീയം കുടിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തിനും ഊർജ്ജ നിലയ്ക്കും ഗുണം ചെയ്യും. അത്തരത്തില്‍ രാവിലെ കുടിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു പാനീയമാണ് തേങ്ങാപ്പാൽ. അവശ്യ പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്നു.
രാവിലെ തേങ്ങാപ്പാൽ കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ആരോഗ്യകരമായ കൊഴുപ്പുകളാൽ ഊർജ്ജ നില നിലനിർത്തുന്നു
ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് തേങ്ങാപ്പാൽ. രാവിലെ തേങ്ങാപ്പാൽ കുടിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താന്‍ സഹായിക്കും.
2. ദഹനം, കുടലിന്‍റെ ആരോഗ്യം
രാവിലെ ആദ്യം തേങ്ങാപ്പാൽ കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തേങ്ങാപ്പാൽ കുടിക്കുന്നത് നല്ലതാണ്.
3. ഉപാപചയം വർദ്ധിപ്പിക്കുന്നു
നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തെ വേഗത്തിൽ ആരംഭിക്കാൻ തേങ്ങാപ്പാൽ കുടിക്കുന്നത് സഹായിക്കും.
4. ജലാംശം വർദ്ധിപ്പിക്കാന്‍ സഹായിക്കും
തേങ്ങാപ്പാലിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിനു ശേഷം രാവിലെ തന്നെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
5. രോഗപ്രതിരോധശേഷി
രാവിലെ തേങ്ങാപ്പാൽ കുടിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ലോറിക് ആസിഡ് ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ ലഭിക്കും. കൂടാതെ തേങ്ങാപ്പാൽ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും ഉറവിടമാണ്.