
പെെനാപ്പിളിൽ അത്യാവശ്യ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ദഹനത്തിന് സഹായിക്കുന്ന സവിശേഷമായ എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. പൈനാപ്പിളിൽ 'ബ്രോമെലൈൻ' (bromelain) എന്നറിയപ്പെടുന്ന ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും, വയറുവീർക്കൽ, ദഹനക്കേട്, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പെെനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ സഹായിക്കുകയും, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും, ജലദോഷം, അണുബാധകൾ എന്നിവയ്‌ക്കെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സന്ധിവാതം മൂലമുണ്ടാകുന്ന സന്ധിവേദന ലഘൂകരിക്കാനും, പരിക്കുകൾക്കോ ശസ്ത്രക്രിയയ്ക്കോ ശേഷമുള്ള നീർവീക്കം കുറയ്ക്കാനും, പേശികളിലെ വേദന ശമിപ്പിക്കാനും സഹായിക്കുന്ന, വീക്കം തടയുന്ന ഗുണങ്ങൾ (anti-inflammatory properties) ബ്രോമെലൈനിനുണ്ട്.
ഒരു കപ്പ് പെെനാപ്പിൾ കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയർന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് അളവ് എന്നിവ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. കൂടാതെ, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.