സ്വാഭാവികമായി വൃക്കകളുടെ ആരോഗ്യം കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട 6 ഭക്ഷണ സാധനങ്ങൾ ഇതാണ്

Published : Oct 15, 2025, 10:58 PM IST
kidney health

Synopsis

ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. വൃക്കകളുടെ ആരോഗ്യം സ്വാഭാവികമായി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ശരീരത്തിലെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ നിങ്ങൾ പൂർണ ആരോഗ്യവാൻ ആണെന്ന് പറയാൻ സാധിക്കുകയുള്ളു. വൃക്കകളുടെ ആരോഗ്യം സ്വാഭാവികമായി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.

1.ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീർക്കൽ, ഹൃദ്രോഗം, പ്രമേഹം എന്നിവയെ ഇല്ലാതാക്കുന്നു. കൂടാതെ ഇതിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം കാക്കുന്നു.

2. കോളിഫ്ലവർ

വിറ്റാമിൻ സി, ഫോളേറ്റ്, ഫൈബർ എന്നിവ ധാരാളം കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിഷമുക്തമാക്കുകയും വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

3. കാപ്സിക്കം

ഇതിൽ ധാരാളം വിറ്റാമിൻ സി, ബി6, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവാണ്. ഇത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

4. വെളുത്തുള്ളി

വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അവയവത്തിൽ ഉണ്ടാകുന്ന സമ്മർദ്ദത്തെ കുറയ്ക്കുകയും വൃക്കകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

5. ക്യാബേജ്

ക്യാബേജിൽ പൊട്ടാസ്യം, സോഡിയം എന്നിവ കുറവാണ്. കൂടാതെ ഇതിൽ ധാരാളം വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

6. ആപ്പിൾ

ആന്റിഓക്സിഡന്റുകളും ഫൈബറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം എന്നിവയും കുറവാണ്. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍