ഓട്സ് കൊണ്ടുള്ള ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

By Web TeamFirst Published Jun 16, 2020, 11:07 PM IST
Highlights

ഓട്സ് കൊണ്ടുള്ള ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ വെറും 15 മിനിറ്റ് മതി. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം..

ഡയറ്റ് നോക്കുന്നവർക്കായി ഇതാ ഒരു ഹെൽത്തി ബ്രേക്ക്ഫസ്റ്റാണ് പരിചയപ്പെടുത്താൻ പോകുന്നത്. വെറും 15 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണിത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം..

 വേണ്ട ചേരുവകൾ... 

ഓട്സ്                                         1     കപ്പ്
നട്സ്                                           1/ 2 കപ്പ്
ഡ്രൈ ഫ്രൂട്ട്സ്                    1/ 2   കപ്പ് 
സീഡ്സ്                                   1/2 കപ്പ്( മത്തക്കുരുവും എള്ളും എടുക്കാം)

തയ്യാറാക്കുന്ന വിധം.... 

ആദ്യം ഒരു പാനിൽ ഓട്സ് പച്ചമണം മാറുന്നത് വരെ വറുക്കുക. അതിനുശേഷം നട്സ് ചെറുതായി വറുത്തെടുക്കുക. ഏതു നട്സ് വേണമെങ്കിലും എടുക്കാവുന്നതാണ്. ശേഷം സീഡ്‌സ് അതുപോലെ തന്നെ വറുത്തെടുക്കുക. ഇവിടെ മത്തക്കുരുവും എള്ളുമാണ് എടുത്തത്. നമ്മുടെ രുചിയ്ക്കും ഇഷ്ടത്തിനും അനുസരിച്ച് എടുക്കാം. ഇനി ഒരു വലിയ പാത്രം എടുത്തു ഇതെല്ലാം കൂടി യോജിപ്പിക്കുക. ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർക്കുക. ഇനി ഒരു വായു കടക്കാത്ത പാത്രത്തിൽ അടച്ചുവയ്ക്കാം. എത്രനാൾ വേണമെങ്കിലും ഇങ്ങനെ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ  പശുവിൻ പാൽ ചേർത്ത് കഴിക്കാവുന്നതാണ്. നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഇത്.

ഉച്ചയൂണിന് പപ്പടം കൊണ്ട് തോരൻ ഉണ്ടാക്കിയാലോ...

 

click me!