ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഈ നാല് ഭക്ഷണങ്ങൾ ശീലമാക്കൂ...

By Web TeamFirst Published Jul 17, 2020, 3:12 PM IST
Highlights

കാൻസർ ഉൾപ്പെടെ പലരോഗങ്ങളില്‍ നിന്നും സംരക്ഷണം നൽകുന്ന പോഷകമാണ് ആന്റി ഓക്സിഡന്റുകൾ. വിറ്റാമിനുകൾ,  ധാതുക്കൾ , എൻസൈമുകൾ എന്നിവയൊക്കെ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കണം. അതിൽ ഏറ്റവും പ്രധാനമാണ് ആന്റി ഓക്സിഡന്റുകൾ. കാൻസർ ഉൾപ്പെടെ പലരോഗങ്ങളില്‍ നിന്നും സംരക്ഷണം നൽകുന്ന പോഷകമാണ് ആന്റി ഓക്സിഡന്റുകൾ.  വിറ്റാമിനുകൾ,  ധാതുക്കൾ , എൻസൈമുകൾ എന്നിവയൊക്കെ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ആന്റിഓക്‌സിഡന്റുകള്ഡ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

സാധാരണ ചോക്ലേറ്റിനേക്കാൾ കൂടുതൽ കൊക്കോ, കൂടുതൽ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഡാർക്ക് ചോക്ലേറ്റ് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

 

രണ്ട്...

ബ്ലൂബെറിയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണയായി കഴിക്കുന്ന മറ്റ് പഴങ്ങളെക്കാൾ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. ബ്ലൂബെറിയിലെ 'ആന്തോസയാനിൻസ്' (anthocyanins) എന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും  എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 

 

മൂന്ന്...

പാലക്ക് ചീരയെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. വിറ്റാമിന്‍ എ, വിറ്റാമിൻ കെ, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്. രണ്ട് ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയുടെ മികച്ച ഉറവിടമാണ് പാലക്ക് ചീര. പാലക്ക് ചീരയിലെ ചില പോഷകങ്ങൾ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

 

 

നാല്...

വാൾനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിങ്ങനെയുള്ള ധാരാളം അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വാൽനട്ട് പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും സഹായിക്കും. 

 

 

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് ​പഠനത്തിൽ പറയുന്നു.

കൊറോണ ചിക്കന്‍ റെഡി, ഇനി വൈറസിനോടുള്ള ദേഷ്യം തിന്നുതീര്‍ക്കാം...

click me!