വെജിറ്റേറിയന്‍ അതിഥികള്‍ക്കായി തയ്യാറാക്കാം ഹെല്‍ത്തി മഷ്‌റൂം ബിരിയാണി; റെസിപ്പി

Published : Mar 29, 2025, 01:06 PM IST
വെജിറ്റേറിയന്‍ അതിഥികള്‍ക്കായി തയ്യാറാക്കാം ഹെല്‍ത്തി മഷ്‌റൂം ബിരിയാണി; റെസിപ്പി

Synopsis

പെരുന്നാള്‍ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യല്‍ ബിരിയാണികൾ. ഇന്ന് സുര്‍ജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

പെരുന്നാളിന് വീട്ടില്‍ വെജിറ്റേറിയന്‍ അതിഥികളെത്തിയാല്‍ എളുപ്പത്തില്‍ തയ്യാറാക്കാം മഷ്‌റൂം ബിരിയാണി. 

വേണ്ട ചേരുവകൾ

അരി -1/2 കിലോ 
നെയ്യ് -5 സ്പൂൺ 
സവാള -3 എണ്ണം 
ഇഞ്ചി - 2 സ്പൂൺ 
വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ 
മഞ്ഞൾ പൊടി - 1 സ്പൂൺ 
മുളക് പൊടി - 1 സ്പൂൺ 
ഗരം മസാല - 1 സ്പൂൺ 
മഷ്റൂം - 1/2 കിലോ 
നാരങ്ങാ നീര് - 4 സ്പൂൺ 
ഉപ്പ് - 2 സ്പൂൺ 
മല്ലിയില - 3 സ്പൂൺ 
തക്കാളി - 2 എണ്ണം 

തയ്യാറാകുന്ന വിധം 

ആദ്യം മഷ്റൂം ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം അതിലേയ്ക്ക് സവാള,  ഇഞ്ചി, വെളുത്തുള്ളി,  മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, തക്കാളി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. മസാല തയ്യാറായി കഴിയുമ്പോൾ അതിലേയ്ക്ക് മഷ്‌റൂം കൂടി ചേർത്ത് കൊടുത്ത് വളരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് കുരുമുളക് പൊടിയും ചേർത്തു നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചതിന് ശേഷം അതിലേക്ക് നാരങ്ങാനീരും കുറച്ചു മല്ലിയിലയും ചേർത്ത് കഴുകി വെച്ചിട്ടുള്ള അരിയും ചേർത്തുകൊടുത്ത് നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കാം. ഇതോടെ നല്ല ടേസ്റ്റി മഷ്റൂം ബിരിയാണി റെഡി. 

Also read: പെരുന്നാളിന് ടേസ്റ്റി മുട്ട ബിരിയാണി തയ്യാറാക്കാം; റെസിപ്പി

PREV
Read more Articles on
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍