- Home
- Life
- Food
- വിറ്റാമിനും ആന്റിഓക്സിഡന്റ് ഗുണങ്ങളും ലഭിക്കാൻ കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ
വിറ്റാമിനും ആന്റിഓക്സിഡന്റ് ഗുണങ്ങളും ലഭിക്കാൻ കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ
കോഫി കുടിച്ച് ദിവസം ആരംഭിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. നല്ല ആരോഗ്യം ലഭിക്കുന്നതിന് നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. കോഫിയും വെറുതെ കുടിക്കേണ്ടതില്ല. കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ.

കറുവപ്പട്ട
കോഫിയിൽ കറുവപ്പട്ട പൊടിച്ചിടാം. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കോഫിയുടെ സ്വാദ് കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കറുവപ്പട്ട നല്ലതാണ്.
ഇഞ്ചി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഇഞ്ചി. ഇത് കോഫിയിൽ ചേർത്ത് കുടിക്കുന്നത് നല്ല രുചി കിട്ടാനും കൊളസ്റ്ററോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
മഞ്ഞൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
മഷ്‌റൂം
മഷ്‌റൂമിൽ ആന്റിവൈറൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇത് പൊടിച്ച് കോഫിയിൽ ചേർക്കാവുന്നതാണ്.
കൊക്കോ
കോഫിയിൽ കൊക്കോ പൊടി ചേർത്ത് കുടിക്കാം. ഇത് കൂടുതൽ രുചി ലഭിക്കാനും അയണും ആന്റിഓക്സിഡന്റ് ഗുണങ്ങൾ കിട്ടാനും സഹായിക്കുന്നു.
ശ്രദ്ധിക്കുക
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

