Healthy vegetable Soup : പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്

Web Desk   | Asianet News
Published : Dec 14, 2021, 10:49 PM IST
Healthy vegetable Soup :  പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്

Synopsis

വളരെ എളുപ്പവും അത് പോലെ രുചികരവുമായ ഒരു ഹെൽത്തി സൂപ്പ് തയ്യാറാക്കിയാലോ...

സൂപ്പ് ആരോ​ഗ്യത്തിന് ഏറെ മികച്ചതാണ്. ധാരാളം പോഷക​ഗുണങ്ങൾ സൂപ്പിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പവും അത് പോലെ രുചികരവുമായ ഒരു ഹെൽത്തി സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

കൂൺ                                 2 ടേബിൾ സ്പൂൺ
കാരറ്റ്                                 1 എണ്ണം
ചോളം                                അരക്കപ്പ്
ബീൻസ്                               3 എണ്ണം
കാബേജ്                           അരക്കപ്പ് കപ്പ് (ഇഷ്ടമുള്ള മറ്റ് പച്ചക്കറികളും ഉപയോ​ഗിക്കാം...)
വെളുത്തുള്ളി                     1 ടീസ്പൂൺ
ഒലിവ് ഓയിൽ                    1 ടീസ്പൂൺ
സവാള                                    1 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ശേഷം കൂൺ മഷ്റൂം ഇതിലേക്ക് ചേർത്ത് വഴറ്റുക. ചെറുതായി ബ്രൗൺ നിറമായ ശേഷം ബാക്കി എല്ലാം പച്ചക്കറികളും ചേർത്ത് വഴറ്റി എടുക്കുക. ശേഷം അൽപം വെള്ളം ഒഴിക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ച് എടുക്കുക. തീ ഓഫ് ചെയ്ത ശേഷം ആവശ്യമെങ്കിൽ നാരങ്ങാനീര് ചേർത്ത് വാങ്ങുക.

രുചികരമായ മുരിങ്ങയില കറി; ഇങ്ങനെ തയ്യാറാക്കൂ

PREV
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍