രോ​ഗപ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്....

By Web TeamFirst Published Sep 1, 2020, 8:32 PM IST
Highlights

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കുരുമുളകിന്റെ പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിന്‍ സി കുരുമുളകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് കുരുമുളക് നല്ലതാണ്.

കൊവിഡിന്റെ ഭീതിയിലാണ് ലോകം. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊവിഡ് കൂടുതലായി പിടിപെടുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. പോഷക ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ സാധിക്കും. വിറ്റാമിന്‍ എ, ഡി, ബി, സെലീനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ ഏറെ ​ഗുണം ചെയ്യും. 

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിന്റെ പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിന്‍ സി കുരുമുളകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് കുരുമുളക് നല്ലതാണ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കുരുമുളക് സഹായിക്കും. 

 

 

കൊളസ്ട്രോളിനെ നിയന്ത്രിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ടെന്നാണ് 'Critical Reviews in Food Science and Nutrition' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കുരുമുളക് ചേർത്തുള്ള ഒരു ഹെൽത്തി സൂപ്പിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്....

തക്കാളി, കുരുമുളക് സൂപ്പ്...

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമായ തക്കാളി സമ്മർദ്ദം കുറയ്ക്കാനും  പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.

എങ്ങനെയാണ് ഈ സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

തക്കാളി                        3 എണ്ണം
കുരുമുളക് പൊടി     2 ടീസ്പൂൺ
വെളുത്തുള്ളി             3 അല്ലി
ഇഞ്ചി ചതച്ചത്            1 കഷ്ണം
കറുവപ്പട്ട                     1 ടീസ്പൂൺ
സവാള                          20 ​ഗ്രാം
ഉപ്പ്                             ആവശ്യത്തിന്
വെളിച്ചെണ്ണ                1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

250 മില്ലി ലിറ്റർ വെള്ളത്തിൽ തക്കാളി, ഇഞ്ചി, കറുവപ്പട്ട, കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ല പോലെ തിളപ്പിക്കുക. (തക്കാളി നല്ല പോലെ വേവാൻ പ്രത്യേകം ശ്രദ്ധിക്കുക). തിളപ്പിച്ച് എല്ലാം നന്നായി വെന്ത് കഴിഞ്ഞാൽ ഒന്ന് ഉടച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ, വെളുത്തുള്ളി, അരിഞ്ഞ് വച്ചിരിക്കുന്ന സവാള എന്നിവ ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വറുക്കുക. ശേഷം ഇതിലേക്ക് ഉടച്ച് വച്ചിരിക്കുന്ന തക്കാളി പേസ്റ്റും ഉപ്പും ചേർക്കുക. വീണ്ടും അൽപം വെള്ളം ഒഴിച്ച് ചെറുചൂടാക്കി എടുക്കുക. തീ ഓഫ് ചെയ്ത ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും പുതിന ഇലയും ചേർത്ത് കഴിക്കുക.

പാലക്ക് ചീര കൊണ്ട് ഹെൽത്തി സൂപ്പ് ഉണ്ടാക്കിയാലോ... 


 

click me!