ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാലക്ക് ചീര. രോ​ഗപ്രതിരോ​ധശേഷി വർദ്ധിപ്പിക്കാൻ പാലക്ക് ചീര  ഏറെ ​ഗുണം ചെയ്യും .പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്ക് ചീര തടയും. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക് ചീര‌. പാലക്ക് ചീര കൊണ്ടുള്ള സൂപ്പ് ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. എങ്ങനെയാണ് പാലക്ക് ചീര സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1. ചീര                                        1 കപ്പ്
2. പരിപ്പ് വെന്ത വെള്ളം       1 കപ്പ്
3. നെയ്യ്                                  1 ടേബിള്‍ സ്പൂണ്‍
4. ചുവന്ന ഉള്ളി                      6 എണ്ണം
5. വെളുത്തുള്ളി                     3 എണ്ണം
6. ഉപ്പ്                                       പാകത്തിന്
7. കുരുമുളകുപൊടി            ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ചീരയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വേവിച്ച് അരിച്ചെടുക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേര്‍ത്ത് വഴറ്റുക. ശേഷം പരിപ്പ് വെന്ത വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഇറക്കിവയ്ക്കുക. ഹെല്‍ത്തി ചീര സൂപ്പ് റെഡിയായി....

പാലില്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വേറെയുമുണ്ട് !