ബീൻസ് കഴിക്കുന്നത് കൊണ്ടുള്ളൊരു ഗുണം; ബീൻസ് മാത്രമല്ല, ഈ ഭക്ഷണങ്ങളും ഡയറ്റിലുൾപ്പെടുത്തൂ

By Web TeamFirst Published Sep 19, 2022, 12:51 PM IST
Highlights

നമുക്കറിയാം പ്രായം ഏറുംതോറും അത് ഏറ്റവുമധികം പ്രതിഫലിക്കുക ചർമ്മത്തിലാണ്. ചർമ്മം വലിയുക, ചുളിവുകളും പാടുകളും വീഴുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലൂടെ പ്രായം തിരിച്ചറിയാൻ സാധിക്കും.

നമ്മൾ നിത്യവും കഴിക്കുന്ന പച്ചക്കറികൾക്കെല്ലാം തന്നെ വ്യത്യസ്തമായ പല ആരോഗ്യഗുണങ്ങളുമുണ്ട്. പൊതുവെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ് പച്ചക്കറികൾ. അത്തരത്തിൽ ബീൻസ് കഴിക്കുന്നത് കൊണ്ടുള്ള കിടിലനൊരു ഗുണത്തെ കുറിച്ചറിഞ്ഞാലോ? 

ബീൻസ് മാത്രമല്ല, മറ്റ് ചില ഭക്ഷണങ്ങൾക്ക് കൂടി സമാനമായ ഗുണമുണ്ട്. അവയെ പറ്റി കൂടി ഇതിനോടൊപ്പം അറിയാം. 

നമുക്കറിയാം പ്രായം ഏറുംതോറും അത് ഏറ്റവുമധികം പ്രതിഫലിക്കുക ചർമ്മത്തിലാണ്. ചർമ്മം വലിയുക, ചുളിവുകളും പാടുകളും വീഴുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലൂടെ പ്രായം തിരിച്ചറിയാൻ സാധിക്കും. ചിലരിലാകട്ടെ, നേരത്തെ തന്നെ ചർമ്മത്തിന് പ്രായം തോന്നിക്കുകയും ചെയ്യും. 

ഈ പ്രശ്നങ്ങളൊഴിവാക്കാൻ ഇന്ന് വിപണിയിൽ പല സൌന്ദര്യവർധക വസ്തുക്കളും ലഭ്യമാണ്. എന്നാൽ ഭക്ഷണത്തിൽ ചിലത് ശ്രദ്ധിക്കുന്നതിലൂടെ തന്നെ ഒരു പരിധി വരെ ഇത് പരിഹരിക്കാൻ സാധിക്കും. ചില ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുകയും ചിലത് ചേർക്കുകയും ചെയ്താൽ മതി. എന്നാൽ ചില ഭക്ഷണങ്ങൾ ചർമ്മത്തിന്  പ്രായം തോന്നിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ്, ഫ്രൈഡ് ഫുഡ്, പാക്കേജ്ഡ് ഫുഡ്, ഫാസ്റ്റ് ഫുഡ്, സ്റ്റാർച്ച് കാര്യമായി അടങ്ങിയ പച്ചക്കറികൾ എന്നീ വിഭാഗത്തിൽ പെടുന്ന ഭക്ഷണങ്ങളെല്ലാം ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിക്കാൻ കാരണമാകും. എന്നാൽ ചില ഭക്ഷണങ്ങൾ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

ഇക്കൂട്ടത്തിലാണ് ബീൻസ് ഉൾപ്പെടുന്നത്. ഉണക്കിയ ചുവന്ന ബീൻസാണ് ഏറെ നല്ലത്. ഇവയിൽ വലിയ അളവിൽ ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് ചർമ്മത്തിന് ഗുണകരമായി വരുന്നത്. ബീൻസിന് പുറമെ തക്കാളി, ബെറികൾ (ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, ബ്ലാക്ക് ബെറി), ചുവന്ന മുന്തിരി, മാതളം എന്നിവയെല്ലാം ചർമ്മത്തിന് പ്രായം തോന്നിക്കാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ഇവയ്ക്ക് പുറമെ വൈറ്റമിൻ-സി, വൈറ്റമിൻ- എ, വൈറ്റമിൻ-ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ഓറഞ്ച്- നാരങ്ങ പോലുള്ള സിട്രസ് ഫ്രൂട്ട്സ്, ചീര, ക്യാരറ്റ്, തക്കാളി ബ്രൊക്കോളി, സൺഫ്ളവർ ഓയിൽ, ധാന്യങ്ങൾ, ഓട്ട്സ്, ട്ട്സ്, അവക്കാഡോ എന്നിവയെല്ലാം ഇതേ രീതിയിൽ ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താൻ സഹായകമാണ്. 

Also Read:- 'ഒരിക്കലും ബിക്കിനി ധരിക്കില്ലെന്ന് കരുതിയതാണ്'; അനുഭവം പങ്കിട്ട് ബോളിവുഡ് താരത്തിന്‍റെ സഹോദരി

click me!