Tomato Price Hike: 'തക്കാളി കറി വിശ്രമിക്കട്ടെ', ഇനി താരം ഈ സ്പെഷ്യൽ വെജിറ്റബിൾ കറി

By Web TeamFirst Published Nov 25, 2021, 12:25 PM IST
Highlights

അപ്പം, ദോശ, ചപ്പാത്തി, ഇഡിയപ്പം എന്നിവയുടെ കൂടെ കഴിക്കാൻ തക്കാളി കറി നമ്മൾ എല്ലാവരും തയ്യാറാക്കാറുണ്ട്. എങ്കിൽ ഇനി കുറച്ച് നാളത്തേയ്ക്ക് തക്കാളി കറി മാറ്റി ഒരു കിടിലൻ വെജിറ്റബിൾ കുറുമ തയ്യാറാക്കാം...

തമിഴ്നാട്, കർണാടക, ആന്ധ്രാ എന്നിവടങ്ങളിൽ പെയ്ത കനത്ത മഴ തെന്നിന്ത്യയിൽ പച്ചക്കറി വില കുതിച്ചുയരുന്നതിന് കാരണമാവുകയാണ്. മാസങ്ങൾക്ക് മുൻപ് മതിയായ വില ലഭിക്കാതെ കർഷകർ തെരുവിൽ കൂട്ടമായി തള്ളി പ്രതിഷേധിച്ച തക്കാളിക്ക് ഇന്ന് പൊന്നുവിലയാണ്. 

കിലോയ്ക്ക് 120 മുതൽ 140 രൂപ വരെ തക്കാളി വില ഉയർന്നിരിക്കുകയാണ്. ഇതോടെ സാധാരണക്കാരൻ പ്രതിസന്ധിയിലായിരിക്കുകയാണ്.‌ ഈ സമയത്ത് തക്കാളി ഇല്ലാതെ കറികൾ ഉണ്ടാക്കുകയാണ് വേണ്ടത്. 

അപ്പം, ദോശ, ചപ്പാത്തി, ഇഡിയപ്പം എന്നിവയുടെ കൂടെ കഴിക്കാൻ തക്കാളി കറി നമ്മൾ എല്ലാവരും തയ്യാറാക്കാറുണ്ട്. എങ്കിൽ ഇനി കുറച്ച് നാളത്തേയ്ക്ക് തക്കാളി കറി മാറ്റി ഒരു കിടിലൻ വെജിറ്റബിൾ കുറുമ തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

ബീൻസ്, കാരറ്റ്, പൊട്ടറ്റോ,
ഫ്രഷ് പീസ് എല്ലാം കൂടി -                                         2 കപ്പ്‌ 
ഉപ്പ് -                                                                          ആവശ്യത്തിന്
പച്ചമുളക്                                                                       2 എണ്ണം
ചെറിയ സവാള                                                          1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                                    1 ടീസ്പൂൺ 
വെജിറ്റബിൾ മസാല                                                1 സ്പൂൺ

തയ്യാറാക്കുന്ന വിധം...

എല്ലാം കൂടി ചേർത്ത് ഒരു വിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക. ഒരു കപ്പ്‌ തേങ്ങ, ഒരു കഷ്ണം ചെറിയ ഉള്ളി, 3 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില അല്പം ഗരം മസാല , മഞ്ഞൾപൊടി , കുരുമുളക് ഇവ ചെറിയ തീയിൽ അൽപ നേരം വറുത്തെടുത് നന്നായി അരച്ചെടുക്കണം. ശേഷം വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഈ പേസ്റ്റ് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിച്ച് ചൂടോടെ കഴിക്കാം.

കപ്പ ഇരിപ്പുണ്ടോ? എങ്കിൽ ഇതാ തയ്യാറാക്കാം ഒരു വെറൈറ്റി വട


 

click me!