Tamannaah Bhatia : 'വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും'; തമന്ന

Published : Nov 25, 2021, 11:49 AM ISTUpdated : Nov 25, 2021, 11:59 AM IST
Tamannaah Bhatia : 'വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും'; തമന്ന

Synopsis

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  

ഏറെ ആരാധകരുളള തെന്നിന്ത്യന്‍ നടിയാണ് തമന്ന  (Tamannaah Bhatia). തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിരനായികയായി ഉയര്‍ന്ന തമന്ന മലയാളികള്‍ക്കും ഏറേ ഇഷ്ടമുള്ള നടിയാണ്. സോഷ്യല്‍ മീഡിയയില്‍ (social media) സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഇഡ്ഡലി, ദോശ, ചമ്മന്തി, വട തുടങ്ങിയവയാണ് താരം ആസ്വദിച്ച് കഴിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും എന്ന കുറിപ്പോടെയാണ് തമന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. 

 

തലയില്‍ കിരീടവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ദേവതയെപ്പോലെ തന്നെയായിരുന്നു താരത്തിന്‍റെ ലുക്കും. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഈ ഭക്ഷണരീതി പരിസ്ഥിതിയോട് ചേരുന്നതാണെന്നും താരം കുറിക്കുന്നു. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഇത്തരത്തില്‍ വാഴയില ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

Also Read: 'തെെര്, ചമ്മന്തി, നാരങ്ങാ അച്ചാർ, ഇഡ്ഡലി' പ്രിയപ്പെട്ട ഭക്ഷണം ഇതാണ്: സുരേഷ് ​ഗോപി

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്