മുട്ട ചേർക്കാതെ സൂപ്പർ അച്ചപ്പം എളുപ്പത്തിൽ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Published : Dec 26, 2024, 11:38 AM IST
മുട്ട ചേർക്കാതെ സൂപ്പർ അച്ചപ്പം എളുപ്പത്തിൽ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Synopsis

കറുമുറെ കൊറിക്കാൻ നല്ല നാടൻ അച്ചപ്പം വീട്ടിൽ തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

മുട്ട ചേർക്കാതെ രുചികരമായി വീട്ടിൽ തയാറാക്കാവുന്ന അച്ചപ്പത്തിന്‍റെ  റെസിപ്പി പരിചയപ്പെടാം.

വേണ്ട ചേരുവകൾ

പച്ചരി -3 ഗ്ലാസ്‌ 
തേങ്ങാ പാൽ -1/2 ലിറ്റർ 
പഞ്ചസാര -5 സ്പൂൺ 
നെയ്യ് -3 സ്പൂൺ 
എള്ള് -3 സ്പൂൺ 
എണ്ണ -1/2 ലിറ്റർ 

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തിൽ കുതിര്‍ക്കാന്‍ ഇട്ടതിനുശേഷം അത് നല്ലതുപോലെ കുതിർന്നു കഴിയുമ്പോൾ ആ വെള്ളം മുഴുവനായും കളഞ്ഞ് പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് അതിലേക്ക് തേങ്ങാപ്പാലും ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം. അരച്ച മാവിലേയ്ക്ക് കുറച്ചു നെയ്യും അതിലേയ്ക്ക് തന്നെ ആവശ്യത്തിന് എള്ളും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നന്നായിട്ട് കലക്കി യോജിപ്പിച്ച് കുറച്ചു സമയം വെയ്ക്കുക. ഇനി അച്ച് നന്നായി തിളച്ച എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കിയതിനുശേഷം ഇതിനെ മാവിലേക്ക് മുക്കുക. ഇനി മാവിൽ മുക്കിയ അച്ച് നേരേ തിളച്ച എണ്ണയിൽ മുക്കുക. അച്ചപ്പം മൂപ്പാകുമ്പോൾ അച്ചിൽനിന്നു തനിയെ വിട്ടുപോരും. ഇല്ലെങ്കില്‍ അച്ച് ഒന്ന് കുടഞ്ഞ് എടുക്കുകയോ അച്ചിൽ മെല്ലെ ഒന്നു തട്ടുകയോ ചെയ്താല്‍ മതിയാകും. ശേഷം അച്ചപ്പം മറിച്ചിട്ടു മൂപ്പിച്ചു കോരുക.

Also read: കിടിലന്‍ ബീഫ് കട്‌ലറ്റ് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

youtubevideo

PREV
Read more Articles on
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍