ചായയ്‌ക്കൊപ്പം കറുമുറെ കഴിക്കാൻ സ്പെഷ്യൽ ചീര വട

Published : Jan 18, 2025, 11:41 AM ISTUpdated : Jan 18, 2025, 11:48 AM IST
ചായയ്‌ക്കൊപ്പം കറുമുറെ കഴിക്കാൻ സ്പെഷ്യൽ ചീര വട

Synopsis

ചായയ്ക്കൊപ്പം കറുമുറെ കഴിക്കാം സ്പെഷ്യൽ ചീര വട. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ചായയ്ക്കൊപ്പം കറുമുറെ കഴിക്കാം സ്പെഷ്യൽ ചീര വട. 

വേണ്ട ചേരുവകൾ 

1.ചെറുപയർ                                                         1  കപ്പ് 
2.ഇഞ്ചി                                                                  ഒരു കഷ്ണം
3.വെളുത്തുള്ളി                                                   നാല് അല്ലി 
4.ചീര ( അരിഞ്ഞത് )                                         ഒരു കപ്പ് 
5.പച്ചമുളക്                                                          2 എണ്ണം (ചെറുതായി അരിയുക )
6.സവാള                                                              1 ( ചെറുതായി അരിയുക )
7.അരിപ്പൊടി                                                    ഒരു ടേബിൾ സ്പൂൺ 
8.മല്ലിയില അരിഞ്ഞത്                                 ഒരു ചെറിയ സ്പൂൺ 
9.ഉപ്പ്                                                                    ആവശ്യത്തിന് 
10. എണ്ണ                                                              വറുക്കാൻ ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ചെറുപയർ വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം ഊറ്റിയെടുക്കുക. അതിനു ശേഷം അരച്ചെടുക്കുക. അതിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചടുത്തതും, നാല് മുതൽ ഒൻപതു വരെയുള്ള ചേരുവകളും ചേർത്ത് കുഴച്ചെടുക്കുക. അതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ എടുത്ത് കൈ വെള്ളയിൽ വച്ച് പരത്തി എണ്ണയിൽ വറുത്തെടുക്കുക.

ഡയറ്റ് ചെയ്യുന്നവര്‍ക്കായി ഹെല്‍ത്തി ഓട്‌സ് കട്‌ലറ്റ്; റെസിപ്പി

 

 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍