റവ കൊണ്ട് കിടിലൻ ഉണ്ണിയപ്പം ; റെസിപ്പി

Published : Dec 12, 2024, 11:20 AM IST
റവ കൊണ്ട് കിടിലൻ ഉണ്ണിയപ്പം ; റെസിപ്പി

Synopsis

വളരെ കുറച്ച് ചേരുവകൾ കൊണ്ട് റവ ഉണ്ണിയപ്പം തയ്യാറാക്കാം. പുഷ്പ വർ​ഗീസ്  തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ഉണ്ണിയപ്പം പ്രിയരാണോ നിങ്ങൾ? എങ്കിൽ എളുപ്പത്തിലൊരു റവ ഉണ്ണിയപ്പം തയ്യാറാക്കിയാലോ? കുറച്ച് ചേരുവകൾ കൊണ്ട് ഈസി റവ ഉണ്ണിയപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • റവ                                                     അര കിലോ
  • മൈദ                                                 അര കിലോ
  • അരിപൊടി                                     കാൽ കിലോ
  • ശർക്കര                                           ഒന്നേ കാൽ കിലോ
  • ഏലയ്ക്ക, ജീരകം പൊടിചത്           1‌ സ്പൂൺ
  • തേങ്ങ അരിഞ്ഞ് വറുത്തത്             കാൽ കപ്പ്
  •  എള്ള് വറുത്തത്                                 1  സ്പൂൺ
  •  പഴം                                                          5  എണ്ണം
  • വെളിച്ചെണ്ണ                                       ആവശ്യത്തിന്
  • സോഡപൊടി                                     കാൽ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര ഉരുക്കിയെടുക്കുക. കുറച്ച് ചൂടാറിയതിനു ശേഷം പഴം ഉടച്ചു ചേർക്കുക. ഇതിലേക്ക് പൊടികൾ
ചേർത്ത് യോജിപ്പിക്കണം. ചെറു ചൂടുവെള്ളം ആവശ്യത്തിന് ചേർത്ത് മാവ് തയ്യാറാക്കുക. റവയായത് കൊണ്ട് കുറച്ച് അയവോടെ എടുക്കണം. ശേഷം ഏലയ്ക്ക പൊടി, എള്ള്, തേങ്ങ ചേർക്കുക. ശേഷം അപ്പക്കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. 

രുചികരമായ റാഗി - പനീർ പക്കോട ; റെസിപ്പി

 

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ