വീട്ടിലുണ്ടാക്കാം അടിപൊളി രുചിയിലൊരു മുട്ട ബജി

Published : Nov 11, 2026, 01:55 PM IST
egg burji

Synopsis

വീട്ടിലുണ്ടാക്കാം അടിപൊളി രുചിയിലൊരി മുട്ട ബജി.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

മുട്ട നാലെണ്ണം

കടലമാവ് 3/4 കപ്പ്

ഉപ്പ് ആവശ്യത്തിന്

കുക്കിംഗ് സോഡ ഒരു നുള്ള്

കായപ്പൊടി 1/4 ടീസ്പൂൺ

മുളകുപൊടി 1/2 ടീസ്പൂൺ

വെള്ളം ആവശ്യത്തിന്

റിഫൈൻഡ് ഓയിൽ - ആവശ്യത്തിന്

‌തയ്യാറാക്കുന്ന വിധം

മുട്ട വേവിച്ച് തോട് കളഞ്ഞ് പകുതി ആക്കി മുറിച്ചു വയ്ക്കുക. കടലമാവിലേക്ക് ഉപ്പ്, സോഡ, മുളകുപൊടി, കായപ്പൊടി ഇവ ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇഡ്ഡലിമാവിൻ്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക. ഒരു കഷ്ണം മുട്ട ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ബാക്കി മുട്ടയും ഇതുപോലെ ചെയ്തെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

ഇഞ്ചി ചായ കുടിച്ചാൽ ലഭിക്കുന്ന 9 ആരോ​ഗ്യ ​ഗുണങ്ങൾ
രുചി വെറെ ലെവൽ ; മുട്ട പനിയാരം ഈസിയായി തയ്യാറാക്കാം