'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന എളുപ്പം ഉണ്ടാക്കാവുന്ന സ്നാക്കാണ് മുട്ട പോപ്പ്സ്.
വേണ്ട ചേരുവകൾ
വേവിച്ച മുട്ട നാലെണ്ണം
സവാള ഒരെണ്ണം ചെറുത്
പച്ചമുളക് രണ്ടെണ്ണം
ക്യാരറ്റ് ഒരെണ്ണം ചെറുത്
മല്ലിയില ചെറുതായി മുറിച്ചത് ആവശ്യത്തിന്
പുതിനയില ചെറുതായി മുറിച്ചത് ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
ചിക്കൻ മസാല ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
കടലമാവ് 100 ഗ്രാം
മുട്ട രണ്ടെണ്ണം
റസ്ക്പൊടി ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ വറുക്കാൻ ആവശ്യമായത്
ഷെസ്വാൻ ചട്നി സെർവ് ചെയ്യാൻ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
മുട്ടയും കാരറ്റും ഗ്രേറ്റ് ചെയ്ത് ഒന്നിച്ചാക്കി പൊടിയായി മുറിച്ച സവാള, പച്ചമുളക്, മല്ലിയില, പുതിനയില എന്നിവയും ചില്ലി ഫ്ലേക്സും മുളകുപൊടിയും ഉപ്പും ചിക്കൻ മസാലയും കടലമാവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബലം കൊടുക്കാതെ മിക്സ് ചെയ്ത് ഇഷ്ടമുള്ള ഷേപ്പ് ആക്കിയെടുക്കുക. ഒട്ടും ഷേപ്പ് ആവുന്നില്ലെങ്കിൽ ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം മാത്രം ചേർത്ത് കുഴച്ചെടുക്കുക. വെള്ളം കൂടരുത്. രണ്ടു മുട്ട കാൽ ടീസ്പൂൺ ഉപ്പ് ചേർത്തടിച്ച് വയ്ക്കണം. ഉരുട്ടി വച്ചതിൽ നിന്ന് ഓരോന്നെടുത്ത് മുട്ടയിൽ മുക്കി റസ്ക്പൊടിയിൽ കോട്ട് ചെയ്തെടുക്കുക. എണ്ണ ചൂടാകുമ്പോൾ മൂന്നാലെണ്ണം വീതമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരാം. തയ്യാറായി മുട്ട പോപ്പ്സ് ചൂടോടെ ഷെസ്വാൻ ചട്നി കൂട്ടി സെർവ് ചെയ്യാം.