രുചികരമായ ഗ്രിൽഡ് ഫിഷ് ഫില്ലറ്റ്സ് എളുപ്പം തയ്യാറാക്കാം

Published : Mar 03, 2025, 02:44 PM ISTUpdated : Mar 04, 2025, 12:12 PM IST
രുചികരമായ ഗ്രിൽഡ് ഫിഷ് ഫില്ലറ്റ്സ് എളുപ്പം തയ്യാറാക്കാം

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
 

രുചികരമായ ഗ്രിൽഡ് ഫിഷ് ഫില്ലറ്റ്സ് എളുപ്പം തയ്യാറാക്കാം.   

‌വേണ്ട ചേരുവകൾ 

  • മീൻ കഷണങ്ങൾ                            500 ഗ്രാം
  • പൊടിച്ച കുരുമുളക്                      1/4 ടീസ്പൂൺ
  • ജീരകപ്പൊടി                                    1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി                 1 മുതൽ 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി                                1/2 ടീസ്പൂൺ
  • അര നാരങ്ങാനീര്
  • ഒലിവ് എണ്ണ                                    2 മുതൽ 4 ടീസ്പൂൺ
  • ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ്          1 ടീസ്പൂൺ
  • ഉള്ളി                                                      1 ഇടത്തരം വലിപ്പം
  • പച്ചമുളക്                                             2 എണ്ണം
  • കാരറ്റ്                                                   2 മുതൽ 3 വരെ ഇടത്തരം വലിപ്പമുള്ള കഷ്ണം ആയി അരിഞ്ഞത്
  • റാഡിഷ്                                               2  ചെറിയ വലിപ്പത്തിൽ  അരിഞ്ഞത്
  • ബ്രൊക്കോളി                                   100 ഗ്രാം (വൃത്തിയാക്കി ഇളം ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വയ്ക്കുക)
  • ചോളം                                                1  എണ്ണം (6 കഷണങ്ങളായി മുറിക്കുക)
  • വറുത്ത കുരുമുളക്                          ആവശ്യത്തിന് 
  • മസാല                                                     1/4 ടീസ്പൂൺ
  • ചുവന്ന മുളക്                                        1/4 ടീസ്പൂൺ
  • ഉപ്പ്                                                            ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം മീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിന് ശേഷം അതിലേക്ക് പൊടിച്ച കുരുമുളക്, ജീരകപ്പൊടി., കാശ്മീരി മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്,  മഞ്ഞൾ പൊടി, നാരങ്ങാനീര്, ഒലിവെണ്ണ എന്നിവ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വയ്ക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് മീൻ നല്ല പോലെ ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം സാലഡ് തയ്യാറാക്കാനുള്ള പച്ചക്കറികൾ എല്ലാം അരിഞ്ഞെടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും മസാലപ്പൊടികളും ഒലിവ് ഓയിലും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.

 

നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

 

 

PREV
Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്