
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
എളുപ്പത്തിൽ ഒരു ഉണ്ണിയപ്പം,കുറച്ചു ചേരുവകൾ ,കൂടുതൽ സ്വാദ്.
വേണ്ട ചേരുവകൾ
പച്ചരി 2 കപ്പ്
ചെറുപഴം 4 എണ്ണം
ശർക്കര 500 ഗ്രാം
വെള്ളം 1/2 കപ്പ്
നെയ്യ് 2 ടേബിൾ സ്പൂൺ
ഏലക്ക പ്പൊടി 1 ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
തേങ്ങാകൊത്ത് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി കഴുകി നാല് മണിക്കൂർ കുതിർത്തിയ ശേഷം പൊടിച്ചു എടുക്കുക, പഴം വെള്ളം ചേർക്കാതെ അടിച്ചെടുക്കുക . ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തെടുക്കുക .അരിപൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും (നല്ല ചൂടോടുകൂടി ) ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഏലക്കായപ്പൊടി ഒരു നുള്ളു ഉപ്പും വറുത്തെടുത്ത തേങ്ങാകൊത്തും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉണ്ണിയപ്പത്തിൻ്റെ മാവ് റെഡി. ഇനി ഉണ്ണിയപ്പം ഉണ്ടാക്കാൻ ,ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിൻ്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക. വളരെ ടേസ്റ്റും സോഫ്‌റ്റും ആയ ഉണ്ണിയപ്പം റെഡി. വളരെ രുചികരവും സോഫ്റ്റുമായ ഉണ്ണിയപ്പം തയ്യാറായി.
നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി