നല്ല ഉറക്കം കിട്ടാൻ ഇതാ ഒരു 'ഹെർബൽ ടീ'

Published : Jul 01, 2019, 11:57 AM ISTUpdated : Jul 01, 2019, 12:13 PM IST
നല്ല ഉറക്കം കിട്ടാൻ ഇതാ ഒരു 'ഹെർബൽ ടീ'

Synopsis

നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒരു ഹെർബൽ ടീയെ കുറിച്ചാണ് പറയാൻ പോകുന്നത്. ലെെഫ് സ്റ്റെെൽ ആന്റ് വെൽ‌നെസ് പരിശീലകനായ ലൂക്ക് കൊട്ടിൻ‌ഹോ ആണ് ഈ ഹെർബൽ ടീയെ കുറിച്ചുള്ള ​വിവരങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്. 

ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഉറക്കക്കുറവ് പൊണ്ണത്തടി,സമ്മർദ്ദം, പലരീതിയിലുള്ള ജീവിതശെെലി രോ​ഗങ്ങൾ, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചേക്കാം. രാത്രി നന്നായി ഉറങ്ങാൻ ​ഗുളിക കഴിക്കുന്നവരുണ്ട്. ഇതിനായി ​ഗുളിക കഴിക്കുന്ന ശീലം പൊതുവേ നല്ലതല്ല. 

ഉറക്കഗുളികയ്ക്ക് ധാരാളം ദോഷവശങ്ങ‌ളുണ്ട്. അത് പ്രായമായവരിലാണെങ്കില്‍ അല്‍പം കൂടി ഗൗരവത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. നല്ല ഉറക്കം കിട്ടുന്നതിന് ഹെർബൽ ചായകൾ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ലെെഫ് സ്റ്റെെൽ ആന്റ് വെൽ‌നെസ് പരിശീലകനായ ലൂക്ക് കൊട്ടിൻ‌ഹോ ആണ് ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒരു ഹെർബൽ ടീയെ കുറിച്ചുള്ള വിവരങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

കറുവപ്പട്ട, ​ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേർത്ത് ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഹെർബൽ ടീയാണ് ഇതെന്നാണ് ലൂക്ക് കൊട്ടിൻ‌ഹോ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ ടീ കുടിക്കണമെന്നും  ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാനും ഈ ഹെർബൽ ടീ വളരെ മികച്ചതാണെന്നും ലൂക്ക് പറയുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പ്രതിവിധിയാണെന്നാണ് ലൂക്ക് പറയുന്നത്.

ശരീരത്തിന് വളരെ മികച്ചതും മറ്റ് ദോഷവശങ്ങളൊന്നും ഇതിനില്ലെന്നും ലൂക്ക് പറയുന്നു. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഈ ഹോം മെയ്ഡ് ഹെർബൽ ടീ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കുന്ന വിധം...

ജാതിക്ക                      1 എണ്ണം 
കറുവപ്പട്ട                    ഒരു കഷ്ണം( ചെറുത്)
ജീരകം                       1 ടീസ്പൂൺ
ഏലയ്ക്ക                    2 എണ്ണം(പൊടിച്ചത്)

ആദ്യം ഒരു പാനിൽ വെള്ളം ചൂടാക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ അതിലേക്ക് ജാതിക്ക, കറുവപ്പട്ട, ജീരകം, ഏലയ്ക്ക എന്നിവ ചേർക്കുക. ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കുടിക്കാം. 


 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി