ഐസ് ടീ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Published : Apr 09, 2025, 02:21 PM ISTUpdated : Apr 11, 2025, 02:16 PM IST
ഐസ് ടീ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Synopsis

 പോഷകാഹാര വിദഗ്ധയായ പാലക് നാഗ്പാല്‍ അടുത്തിടെ  ഇന്‍സ്റ്റാഗ്രാമിൽ രുചികരമായ ഐസ് ടീ എങ്ങനെ തയ്യാറാക്കാമെന്ന് പങ്കുവച്ചിരുന്നു.   

ചൂടുകാലത്ത് മനസും ശരീരവും തണുപ്പിക്കാൻ തയ്യാറാക്കാം ഒരു വ്യത്യസ്ത ഐസ് ടീ. പോഷകാഹാര വിദഗ്ധയായ പാലക് നാഗ്പാൽ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ രുചികരമായ ഐസ് ടീ എങ്ങനെ തയ്യാറാക്കാമെന്ന് പങ്കുവച്ചിരുന്നു. 

വേണ്ട ചേരുവകൾ

നാരങ്ങ ഹെർബൽ ടീ ബാഗുകൾ                                      2  എണ്ണം

ചൂടു വെള്ളം                                                                            1/2 ലിറ്റർ

ഓറഞ്ച്                                                                                       1 എണ്ണം

 പുതിനയില                                                                             കുറച്ച്

തേൻ                                                                                          1-2 ടീസ്പൂൺ (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

ആദ്യം  ടീ ബാഗുകൾ ചൂടു വെള്ളത്തിൽ ഉണ്ടാക്കി 5–7 മിനിറ്റ് ‌നേരം കുതിർക്കാൻ വയ്ക്കുക. തണുത്തതിന് ശേഷം 
ഓറഞ്ച് കഷ്ണങ്ങളും പുതിനയിലയും ചേർക്കുക. ശേഷം അൽപം തേൻ ചേർക്കുക. ശേഷം ഈ നന്നായി തണുപ്പിക്കാൻ ഫ്രിഡ്ജിൽ വയ്ക്കുക. നന്നായി തണുത്തതിന് ശേഷം അരിച്ചെടുക്കുക. ശേഷം ഐസ് ചേർക്കുക. ശേഷം ​ഗ്ലാസിൽ ഒഴിച്ച് കുടിക്കുക. ഐസ് ടീ തയ്യാർ. 

 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ