
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
മിൽക്ക് 500 മില്ലി
അഗർ അഗർ 1 സ്പൂൺ
പഞ്ചസാര 1/4 കപ്പ്
മാമ്പഴം 1 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ ഒരു സ്പൂൺ agar agar 1/4 കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് 10 മിനിറ്റ് നേരം വയ്ക്കുക. ശേഷം ഒരു പാനിൽ 500 എംഎൽ പാൽ 1/4 കപ്പ് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. തിളച്ച പാലിൽ അഗർ അഗർ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 10 മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്തു മാറ്റി വയ്ക്കുക. പഴുത്ത മാങ്ങാ തൊലി കളഞ്ഞു ചെറിയ പീസ് ആക്കി കട്ട് ചെയ്തു ഒരു ബൗളിൽ ഇട്ടു അതിൽ തയാറാക്കിയ പാലിന്റെ മിക്സ് ഒഴിച്ച് കൊടുക്കാം. തണുത്തതിന് ശേഷം കഴിക്കാം. പുഡ്ഡിംഗ് തയ്യാർ.
ടേസ്റ്റി മാംഗോ മില്‍ക്ക് ഷേക്ക് തയ്യാറാക്കാം; റെസിപ്പി