
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണമാണ് റാഗി. കർണാടകയിൽ ഏറെ പ്രസിദ്ധമായൊരു വിഭവമാണ് റാഗി മുദ്ദേ. റാഗിയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
വേണ്ട ചേരുവകൾ
റാഗി പൊടി 4 കപ്പ്
വെള്ളം 6 കപ്പ്
ചോറ് 1 കപ്പ് (optional)
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയോ കട്ടിയുള്ള പാത്രമോ വച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് റാഗിപ്പൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് യോജിപ്പിച്ചെടുക്കുക. കട്ടയില്ലാതെ കലക്കി ചെറിയ തീയിൽ ഒരു മരത്തിന്റെ കോലുകൊണ്ട് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അത് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഇത് ഇളക്കുംതോറും നന്നായിട്ട് വെന്ത് കുഴഞ്ഞ് അതൊരു ബോൾ പോലെ ആയി വരും. അപ്പോൾ അതിൽ നിന്ന് ചെറിയ ബോൾസ് ആയിട്ട് എടുത്തതിനുശേഷം കറി കൂടി ചേർത്ത ശേഷം കഴിക്കുക. ചില സ്ഥലങ്ങളിൽ മുദ്ദേ തയ്യാറാക്കുന്ന സമയത്ത് കുറച്ച് ചോറ് കൂടി ചേർത്തു കൊടുക്കാറുണ്ട്.
റാഗി കൊണ്ട് ഹെല്‍ത്തി കൊഴുക്കട്ട തയ്യാറാക്കാം ഈസിയായി; റെസിപ്പി