റാഗി കൊണ്ട് വ്യത്യസ്ത രുചിയിൽ പനിയാരം തയ്യാറാക്കിയാലോ ?

Published : Feb 20, 2025, 04:53 PM ISTUpdated : Feb 20, 2025, 07:01 PM IST
റാഗി കൊണ്ട് വ്യത്യസ്ത രുചിയിൽ പനിയാരം തയ്യാറാക്കിയാലോ ?

Synopsis

വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ റാ​ഗി പനിയാരം. സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

റാഗി കൊണ്ട് വ്യത്യസ്ത രുചിയിൽ പനിയാരം തയ്യാറാക്കിയാലോ?  

വേണ്ട ചേരുവകൾ

  • റാഗി                      2 കപ്പ്
  • സവാള                 1 കപ്പ് 
  • പച്ചമുളക്            2 എണ്ണം 
  • ഉപ്പ്                        1/2 സ്പൂൺ 
  • തൈര്                  1 കപ്പ് 

തയ്യാറാക്കുന്ന വിധം

റാഗിപ്പൊടിയിലേക്ക് ആവശ്യത്തിന് തൈരും കുറച്ചു പച്ചമുളകും സവാളയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് യോജിപ്പിച്ചെടുക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിലേക്ക് കുറച്ച് എണ്ണ തടവിയതിന് ശേഷം അതിലേക്ക് മാവ് കോരി ഒഴിച്ച് രണ്ടു സൈഡ് മൊരിയിച്ച് എടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള പനിയാരം തയ്യാറായി. റാഗി ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ഈ പനിയാരം. നല്ല രുചികരവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണിത്. 

ഹെല്‍ത്തി മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി

 

PREV
click me!

Recommended Stories

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്