ശരീരഭാരം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

Published : Feb 20, 2025, 03:17 PM IST
ശരീരഭാരം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

Synopsis

അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പയറുവര്‍ഗങ്ങള്‍

വിറ്റാമിനുകളുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. കൂടാതെ പ്രോട്ടീനും ഫൈബറും അടങ്ങിയ ഇവ കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

2. മുട്ട

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മാത്രമല്ല അവശ്യ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

3. പനീർ 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീർ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും വ്യായാമം ചെയ്യാനുള്ള എനര്‍ജി നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനും

4. സോയാബീന്‍

100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

5. കോളീഫ്ളവര്‍

ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ ഫൈബറും ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഒരു ബൗൾ കോളീഫ്ളവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൃദ്രോഗത്തിന്‍റെ പ്രധാനപ്പെട്ട ഒമ്പത് ലക്ഷണങ്ങളെ തിരിച്ചറിയാം

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ