
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഒരു സ്പെഷ്യൽ ചമ്മന്തി തയ്യാറാക്കിയാലോ?. രുചികരവും അതൊടൊപ്പം ആരോഗ്യകരവുമായ ചമ്മന്തി തെെര് എളുപ്പം തയ്യാറാക്കാം. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ്, ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇതെല്ലാം നന്നായി അരച്ചെടുത്തതിനു ശേഷം ഇതിൽ ഒട്ടും വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കണം നന്നായി അറിഞ്ഞു കഴിഞ്ഞിട്ട് ഇതിനെ ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് തൈര് കൂടി ഒഴിച്ച് ഒന്നിളക്കി എടുത്താൽ മാത്രം മതിയാകും. ഒരുപാട് ലൂസാവാതെ വേണം തയ്യാറാക്കി എടുക്കേണ്ടത് ഇത് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റിയ ചമ്മന്തിയാണ്.
ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാം