
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണല്ലോ. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. എന്നാൽ ഗോതമ്പ് പൊടി കൊണ്ട് രുചികരമായ ഇടിയപ്പം എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ഗോതമ്പ് മാവ് 2 കപ്പ്
തിളച്ച വെള്ളം 2 ഗ്ലാസ്
ഉപ്പ് 1/2 സ്പൂൺ
നെയ്യ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഗോതമ്പുമാവിലേക്ക് തിളച്ച വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും കുറച്ചു നെയ്യും ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം പാകത്തിനായി കുഴഞ്ഞു കഴിയുമ്പോൾ മാവ് സേവ നാഴിയിലേക്ക് നിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ഗോതമ്പ് കൊണ്ട് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഇടിയപ്പമാണ്. ഡയറ്റ് നോക്കുന്നവർക്ക് അതുപോലെ തന്നെ അരി കൊണ്ടുള്ള ഇടിയപ്പം കഴിക്കാൻ പറ്റാത്തവർക്ക് ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ്.
ഹെൽത്തി ഗോതമ്പ് ഈന്തപ്പഴം പുട്ട് തയ്യാറാക്കാം; റെസിപ്പി