തേൻ നെല്ലിക്ക ഇനി ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

Published : May 24, 2025, 01:21 PM ISTUpdated : May 24, 2025, 02:29 PM IST
 തേൻ നെല്ലിക്ക ഇനി ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

Synopsis

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഒന്നാണ് തേന്‍ നെല്ലിക്ക. രുചിക്കാലത്തിൽ ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

 

ധാരാളം ആരോഗ്യ ഗുണങ്ങൾ ഒന്നാണ് തേൻ നെല്ലിക്ക. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ തേൻ നെല്ലിക്ക ഏറെ നല്ലതാണ്. 

വേണ്ട ചേരുവകൾ 

നെല്ലിക്ക                                                        400 ഗ്രാം 

പനകൽക്കണ്ടം                                           400 ഗ്രാം 

വെള്ളം                                                          അര കപ്പ്

തയ്യാറാക്കുന്ന വിധം 

ആദ്യം നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളം ഒട്ടുമില്ലാതെ ഒന്ന് തുടച്ചു മാറ്റി വയ്ക്കുക. ഇനി ഒരു ഇഡലി കുട്ടവത്തിൽ വെള്ളം ചൂടാക്കി ഇഡ്ലി തട്ടിൽ നെല്ലിക്ക വച്ച് കൊടുത്തു ഒരു ആറു മിനിറ്റു വേവിച്ചെടുക്കുക. ഇനി ഇതൊന്നു തണുത്തതിന് ശേഷം വെള്ളമയം ഒന്നു തുടച്ചു ഒരു ഫോർക് വച്ച് നെല്ലിക്ക ഒന്നു കുത്തി കൊടുക്കുക. ഇനി ഒരു പാൻ സ്റ്റൗവിൽ വച്ച് പനകൽക്കണ്ടം അതിന്റെ കൂടെ കുറച്ചു വെള്ളവും ഒഴിച്ചു ഒന്നു ഒരുക്കി എടുക്കുക. ഇനി അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന നെല്ലിക്ക ഇട്ടു കൊടുത്തു ചെറിയ തീയിൽ ഒരു 20 മിനിട്ട് വേവിച്ചു എടുക്കുക. ഇടയ്ക്കു ഒന്നു ഇളക്കി കൊടുക്കണം. അപ്പോഴേക്കും പനകൽക്കണ്ടതിന്റെ മധുരം ഒക്കെ നെല്ലിക്കയിൽ പിടിച്ചു നെല്ലിക്ക ഒരു കറുത്ത കളർ ആയി വരും. ഈ സമയം സ്റ്റോവ് ഓഫ്‌ ആക്കി തണുത്തതിന് ശേഷം ഗ്ലാസ്‌ ബോട്ടിലിൽ ഈ തേൻ നെല്ലിക്ക സൂക്ഷിക്കാം.

 

 

PREV
Read more Articles on
click me!

Recommended Stories

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ
ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ