ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Published : May 23, 2025, 04:20 PM ISTUpdated : May 23, 2025, 04:21 PM IST
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Synopsis

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയ പല ഘടകങ്ങളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഒരു സാധാരണ ആരോഗ്യപ്രശ്നമാണ്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരിയായി ചികിത്സിച്ചില്ലെങ്കില്‍, അത് മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയ പല ഘടകങ്ങളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. വാഴപ്പഴം 

പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ് വാഴപ്പഴം.  അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

2. ചീര 

ചീരയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവയിലെ ഉയർന്ന നൈട്രേറ്റ് ഉള്ളടക്കവും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. 

3. ബീറ്റ്റൂട്ട് 

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കുന്നു. 

4. മാതളം 

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

5. ഇഞ്ചി 

ഇഞ്ചിയില്‍ അടങ്ങിയിിക്കുന്ന ജിഞ്ചറോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

6. ക്യാരറ്റ്

പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിന്‍, ഫൈബര്‍ തുടങ്ങിയവയും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

7. ഡാര്‍ക്ക് ചോക്ലേറ്റ് 

മഗ്നീഷ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും ഉയര്‍ന്ന ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...