
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഉന്നക്കായ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
വേണ്ട ചേരുവകൾ
1. ഏത്തപ്പഴം 3 എണ്ണം
2 തേങ്ങാ 1 കപ്പ്
3 കിസ്മിസ്, അണ്ടിപരിപ്പ് 50 ഗ്രാം
4 നെയ് 2 ടീസ്പൂൺ
5 ബീഫ്, ഉപ്പ്, കുരുമുളക്, മഞ്ഞൾ പൊടി, പച്ചമുളക് 2 എണ്ണം, വേപ്പില, ഇഞ്ചി, ഗരം മസാല 1 ടീസ്പൂൺ ഇവ ചേർത്ത് വേവിച്ചു മിക്സിയിൽ പൊടിച്ചെടുത്തത് 1/2 കപ്പ്
6. എണ്ണ 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഏത്തപ്പഴം പുഴുങ്ങി നാരു കളഞ്ഞ് ഉടച്ചെടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർത്ത് കൊടുക്കണം. ശേഷം കിസ്മിസ്, അണ്ടിപരിപ്പ് ചേർത്ത് ഫ്രൈ ആകുമ്പോൾ തേങ്ങാ, ബീഫ് ഇവ ചേർക്കണം. നല്ല രീതിയിൽ വരണ്ടു വരുമ്പോൾ കുരുമുളക് പൊടി ചേർത്ത് ഇറക്കി വയ്ക്കണം. ഇനി ഉടച്ചു വച്ച പഴം കുറച്ചെടുത്തു കൈയിൽ വച്ചു പരത്തി ഉള്ളിൽ ബീഫ് കൂട്ട് വച്ചു ഉരുട്ടി ഉന്നക്കായയുടെ ഷേപ്പ് ആക്കി എണ്ണയിൽ പൊരിച്ചെടുക്കുക.