നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍...

Published : Feb 20, 2024, 07:28 PM ISTUpdated : Feb 20, 2024, 07:39 PM IST
നിരന്തരമായി ഏമ്പക്കം വിടാറുണ്ടോ? പരീക്ഷിക്കാം ഈ വഴികള്‍...

Synopsis

അമിതമായി ഭക്ഷണം കഴിച്ചാലും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും ചിലരില്‍ ഇത്തരത്തില്‍ ഏമ്പക്കം ഉണ്ടാകാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില സിംപിള്‍ ടിപ്സുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

നിരന്തരമായി ഏമ്പക്കം വിടുന്നത് പലപ്പോഴു ദഹന പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള പുളിച്ച ഏമ്പക്കം അസിഡിറ്റി മൂലമാകാം. അമിതമായി ഭക്ഷണം കഴിച്ചാലും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും ചിലരില്‍ ഇത്തരത്തില്‍ ഏമ്പക്കം ഉണ്ടാകാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില സിംപിള്‍ ടിപ്സുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും  ഏമ്പക്കം വിടുന്നത് തടയാനും സഹായിക്കും. 

രണ്ട്... 

ജീരക വെള്ളം കുടിക്കുന്നതും ഏമ്പക്കം അകറ്റാന്‍ ഗുണം ചെയ്യും. 

മൂന്ന്... 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏമ്പക്കത്തിന് കാരണമാകുന്ന ഗ്യാസ്ട്രോ സംബന്ധമായ  പ്രശ്നങ്ങളെ തടയാന്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്... 

അമിതമായി ഭക്ഷണം കഴിക്കാതെ, ഇടയ്ക്കിടയ്ക്ക് ചെറി അളവില്‍ ഭക്ഷണം കഴിക്കുന്നതും ഇത്തരം ദഹന പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. 

അഞ്ച്...

പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ബാക്ടീരിയകളുടെ വളർച്ച തടയുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. 

ആറ്... 

ഏമ്പക്കത്തിന് കാരണമാകുന്ന ഗ്യാസ്ട്രബിൾ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ കായം സഹായിക്കും. ഇതിനായി നിങ്ങൾക്ക് കഴിക്കുന്ന ഭക്ഷണവിഭവങ്ങളിലും കറികളിലും എല്ലാം കായം ചേര്‍ക്കുന്നത് നല്ലതാണ്. 

ഏഴ്... 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നതും ഏമ്പക്കത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  

എട്ട്... 

അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഏമ്പക്കത്തെ തടയാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വെജിറ്റേറിയൻ ആണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...

youtubevideo


 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...